Rathinirvedam poster

1978 · song 4

Thiruthirumaaran

Credits

Singer
KJ Yesudas
Lyricist
Kavalam Narayana Panicker
Composer
G Devarajan

Lyrics

തിരുതിരുമാരൻ കാവിൽ ആദ്യവസന്തം കൊടിയേറി ചമഞ്ഞൊരുങ്ങീ അണിഞ്ഞിറങ്ങീ കളമെഴുത്തുപാട്ടിന്റെ കഥ തുടങ്ങീ (തിരു..) പൊന്നാരമ്പൻ കുളിരിൽ പഞ്ചവർണ്ണപ്പൊടിയിൽ (2) പാട്ടിലുറങ്ങും ഗന്ധർവ്വൻ ഉണർന്നെണീറ്റു പച്ചക്കുതിരയിലേറി കടംകഥയും ചൊല്ലിക്കൊണ്ടുറഞ്ഞിറങ്ങീ (തിരു..) പൊരുന്നിരിക്കും ചൂടിൽ നെഞ്ചു നെഞ്ചിലമർന്നൂ (2) നേർത്തു ചിരിക്കും തൂവെട്ടം കണ്ണടച്ചു കാറ്റൊരു രഹസ്യമോതി കളം വരച്ച വർണ്ണങ്ങളിട കലർന്നൂ(തിരു..)

Published by the catalogue editor. Rights remain with the original creators.