1978 · song 3
Sruthimandalam
Credits
- Singer
-
P Jayachandran
Chorus
- Lyricist
-
Bichu Thirumala
- Composer
-
MS Viswanathan
Lyrics
ശ്രുതി മണ്ഡലം സപ്ത സ്വര മണ്ഡലം
ശബ്ദ ധ്വനി മണ്ഡലം ഈ ഭൂ മണ്ഡലം
സൌരയൂഥത്തിന്റെ സുന്ദര സ്വപ്നമേ
ധന ധാന്യ ലയ ലാസ്യ മണി മണ്ഡപം
ശ്രുതി മണ്ഡലം സപ്ത സ്വര മണ്ഡലം
ശബ്ദ ധ്വനി മണ്ഡലം ഈ ഭൂ മണ്ഡലം
ഈ ഭൂ മണ്ഡലം
ആ..ആ..ആ
ഈ സുന്ദാരാകാര ഭൂമിയിൽ ജീവിതം
ശോഭായമാനമായ് മാറ്റേണ്ട മാനവൻ
പേടിക്കിനാവിന്റെ വേതാള വേദിയിൽ
പേയാട്ടമാടുന്നതെന്തേ
ഈ വിധം പേയാട്ടമാടുന്നതെന്തേ
ആ..ആ..ആ..
നീല നിലാവല കൈകളാൽ ഭൂമിയ്ക്ക്
നിർവൃതിയേകുന്ന ഹേമന്ത ചന്ദ്രികേ
രാസകേളീ ഗൃഹ ശയ്യാതലങ്ങളിൽ
രണ്ട് പെൺകുട്ടികളല്ലോ നിങ്ങളും
രണ്ടു പെൺകുട്ടികളല്ലോ
ശ്രുതി മണ്ഡലം സപ്ത സ്വര മണ്ഡലം
ശബ്ദ ധ്വനി മണ്ഡലം ഈ ഭൂ മണ്ഡലം
സൌരയൂഥത്തിന്റെ സുന്ദര സ്വപ്നമേ
ധന ധാന്യ ലയ ലാസ്യ മണി മണ്ഡപം
ശ്രുതി മണ്ഡലം സപ്ത സ്വര മണ്ഡലം
ശബ്ദ ധ്വനി മണ്ഡലം ഈ ഭൂ മണ്ഡലം
ഈ ഭൂ മണ്ഡലം
Published by the catalogue editor. Rights remain with the original creators.