1978 · song 1

Aarum Kothikkunna Poove

Credits

Singer
B Vasantha Gopalakrishnan
Lyricist
Yusufali Kecheri
Composer
AT Ummer

Lyrics

ഓ തെയ്യന്നാരെ തെയ്യന്നാരെ തെയ്യാരെ തെയ്യ തെയ്യാരെ തെയ്യ തെയ്യാരെ ആരും കൊതിക്കുന്ന പൂവേ- പൂവേ ആയിരം ഇതളുള്ള പൂവേ നീയെൻ മനസ്സിലെ മായാസരസ്സിലെ നീലത്താമരയല്ലേ - ഒരു നിരുപമ ലാവണ്യമല്ലേ ഓ തെയ്യന്നാരെ തെയ്യന്നാരെ തെയ്യാരെ തെയ്യ തെയ്യാരെ തെയ്യ തെയ്യാരെ നദിയുടെ ഹൃദയത്തിൽ നാദമായുണരുന്ന ചൈതന്യമേതു സഖീ നിന്നെക്കുറിച്ചു ഞാൻ പാടുമ്പോൾ തെളിയുന്ന നിനവുകളേത് സഖീ പറയൂ പ്രാണസഖീ ഓ തെയ്യന്നാരെ തെയ്യന്നാരെ തെയ്യാരെ തെയ്യ തെയ്യാരെ തെയ്യ തെയ്യാരെ വസന്തം പുണരുമ്പോൾ വല്ലരി ചൂടുന്ന രോമാഞ്ചമേതു സഖീ ഓ..ഓ... നിന്നെക്കുറിച്ചു ഞാൻ ഓർക്കുമ്പോൾ വിടരുന്ന നിർവൃതിയേത് സഖീ പറയൂ പ്രാണസഖീ ഓ തെയ്യന്നാരെ തെയ്യന്നാരെ തെയ്യാരെ തെയ്യ തെയ്യാരെ തെയ്യ തെയ്യാരെ ആരും കൊതിക്കുന്ന പൂവേ- പൂവേ ആയിരം ഇതളുള്ള പൂവേ നീയെൻ മനസ്സിലെ മായാസരസ്സിലെ നീലത്താമരയല്ലേ - ഒരു നിരുപമ ലാവണ്യമല്ലേ ഓ തെയ്യന്നാരെ തെയ്യന്നാരെ തെയ്യാരെ തെയ്യ തെയ്യാരെ തെയ്യ തെയ്യാരെ

Published by the catalogue editor. Rights remain with the original creators.