1978 · song 4

Vannu Njan Ee Varna

Credits

Singer
P Jayachandran
Lyricist
Sreekumaran Thampi
Composer
V Dakshinamoorthy

Lyrics

വന്നു ഞാൻ ഈ.. വന്നു ഞാനീ വർണ്ണസാനുവിൽ വസന്തം നീയായ് വിടർന്നു നിന്നു സ്വർണ്ണമല്ലികൾ പൊതിയും നിൻ മനോരമ്യ നികുഞ്ജത്തിൽ ഞാൻ പടർന്നു ശില്പകലയുടെ സ്വപ്നം നീയെന്നെ ശില്പിയാക്കി തീർത്തു - ഒരു നവ ശില്പിയാക്കി തീർത്തു ജീവൻ തുടിക്കുമീ ദേവീശിലയിൽ ഭാവഭംഗി ഞാൻ ചൊരിഞ്ഞു -ചുംബനത്താൽ ഭാവഭംഗി ഞാൻ ചൊരിഞ്ഞു വന്നു ഞാനീ വർണ്ണസാനുവിൽ വസന്തം നീയായ് വിടർന്നു നിന്നു കാവ്യകലതൻ കൗശലമാം നീ കവിയായെന്നെയുയർത്തി - ഒരു പ്രേമ കവിയായെന്നെയുയർത്തി ജാലം മയങ്ങി നേത്രദളത്തിൽ വാനഭംഗി ഞാൻ നിറച്ചു -കനവുകളാൽ വാനഭംഗി ഞാൻ നിറച്ചു വന്നു ഞാനീ വർണ്ണസാനുവിൽ വസന്തം നീയായ് വിടർന്നു നിന്നു സ്വർണ്ണമല്ലികൾ പൊതിയും നിൻ മനോരമ്യ നികുഞ്ജത്തിൽ ഞാൻ പടർന്നു വന്നു ഞാനീ വർണ്ണസാനുവിൽ വസന്തം നീയായ് വിടർന്നു നിന്നു

Published by the catalogue editor. Rights remain with the original creators.