1978 · song 2

Kathirmandapathil

Credits

Singer
Vani Jairam
Lyricist
Sreekumaran Thampi
Composer
V Dakshinamoorthy

Lyrics

കതിർമണ്ഡപത്തിൽ കാത്തു നിന്നു ഞാൻ കല്യാണമാല്യം ചാർത്തി വന്നു നീ പ്രണയവീണയിൽ ശ്രുതി ചേർത്തവൾ ഞാൻ മദനരാഗം മീട്ടിയതിൽ നീ (കതിർ...) കൊതിച്ചു ഞാൻ കോർത്തൊരനുരാഗമാല്യം കവർന്നെടുത്തു നീ അണിഞ്ഞെങ്കിലെന്തേ നിനക്കു നേരുന്നു ഞാൻ മംഗളങ്ങൾ നിറഞ്ഞ സ്വപ്നത്തിൻ മധുമാധവങ്ങൾ പോയ് വരൂ പോയ് വരൂ പ്രിയ സോദരീ (കതിർ..) വിടർന്ന പൊൻപൂക്കൾ പൊയ്പോയ ദുഃഖം നുകർന്നു ഗ്രീഷ്മത്തെ വരവേൽക്കാമിനി ഞാൻ നിനക്കു നേരുന്നു ഞാൻ ഭാവുകങ്ങൾ നിരന്ന സൗഭാഗ്യ ദീപാങ്കുരങ്ങൾ പോയ് വരൂ പോയ് വരൂ പ്രിയ സോദരീ (കതിർ..)

Published by the catalogue editor. Rights remain with the original creators.