1978 · song 1

Amme Amme

Credits

Singer
Vani Jairam
Lyricist
Sreekumaran Thampi
Composer
V Dakshinamoorthy

Lyrics

അമ്മേ അമ്മേ നിന്റെ തലോടലില്‍ അണയാത്ത ദുഃഖങ്ങളുണ്ടോ ആ പാദുകങ്ങള്‍ക്കും ഉപരിയായ് ഈ മണ്ണില്‍ അനശ്വര പീഠങ്ങളുണ്ടോ -അഭിജ്ഞാന പീഠങ്ങളുണ്ടോ (അമ്മേ അമ്മേ..) അമ്മിഞ്ഞപ്പാല്‍ വീണ നാവില്‍ വിടര്‍ന്നാദ്യം അമ്മേ നിന്‍ നാമപുഷ്പം കൈവല്യമായെന്നെ തഴുകി പിന്നെ കൈരളിയായ് വന്നു പുല്‍കി പ്രകൃതി നിന്‍ മറുപേരല്ലേ -ഈ പ്രപഞ്ചം നീതന്നെയല്ലേ (അമ്മേ അമ്മേ..) അമ്മയില്ലാത്തൊരനാഥകള്‍ക്കൊക്കെയും അമ്മ വസുന്ധരയല്ലോ എന്തും സഹിക്കുന്ന ഭൂമി അമ്മ എല്ലാം മറക്കുന്ന ദേവി സത്യം നിന്‍ മറുപേരല്ലേ -പരാശക്തിയും നീതന്നെയല്ലേ (അമ്മേ അമ്മേ..)

Published by the catalogue editor. Rights remain with the original creators.