1978 · song 3

Kaamadevan Karimbinaal

From Pichipoo

Credits

Singer
S Janaki
Lyricist
P Bhaskaran
Composer
Jaya Vijaya

Lyrics

കാമദേവൻ കരിമ്പിനാൽ കളിവില്ലു കുലയ്ക്കുന്ന ഹേമന്തകൗമുദിയാമം കുളിർ- തൂമഞ്ഞു പൊഴിയുന്ന നേരം (കാമദേവൻ...) മനസ്സിനുമുടലിനും നിറയെ മോഹം മണിയറവിളക്കിനു നാണം -എന്റെ മണിയറവിളക്കിനു നാണം വാർമുടിച്ചുരുളിലെ വർണ്ണമല്ലികകളിൽ വഴിയും സുഗന്ധപൂരം വഴിയും സുഗന്ധപൂരം (കാമദേവൻ...) കിളിവാതിൽ തിരശ്ശീല നീക്കിയിട്ടോടിയെത്തും ഇളംകാറ്റിൻ ചുണ്ടിലേതോ രാഗം ഇളംകാറ്റിൻ ചുണ്ടിലേതോ രാഗം  (കിളിവാതിൽ...) അറവാതിലടയ്ക്കുവാൻ മണിദീപം കൊളുത്തുവാൻ മണവാളനില്ലെന്നോ മോഹം എന്റെ മണവാളനില്ലെന്നോ മോഹം (കാമദേവൻ...)

Published by the catalogue editor. Rights remain with the original creators.