1978 · song 4

Mahendrahariyude

Credits

Singer
KJ Yesudas
Lyricist
Mankombu Gopalakrishnan
Composer
KV Mahadevan

Lyrics

മഹേന്ദ്രഹരിയുടെ മതിലകത്ത് മലയാളത്തിന്റെ നാലുകെട്ട് ആ നാലുകെട്ടിന്റെ പൂമുഖത്തളത്തിലെ അജന്താശില്പമല്ലോ നീ (മഹേന്ദ്രഹരിയുടെ.......) കരിമ്പനത്തയ്യിലെ ഇളനീര്‍ക്കുടം എന്റെ കനകാംഗീ നിന്നഴകിന്‍ താഴികക്കുടം പഞ്ചശരമഞ്ജുള ശയനമഞ്ചം പഞ്ചശരമഞ്ജുള ശയനമഞ്ചം ശയനമഞ്ചം ചഞ്ചലമിഴീ നിന്‍ നവയൌവ്വനം (മഹേന്ദ്രഹരിയുടെ.......) പൂമെയ്യില്‍ രോമാഞ്ചം മുളച്ചുപൊങ്ങും പൂവമ്പന്‍ അതു കാണ്‍കെ ചിരിപൊഴിയ്ക്കും ആദ്യസമാഗമലജ്ജകളെന്‍ ആദ്യസമാഗമലജ്ജകളെന്‍ ആലിംഗനങ്ങളില്‍ അലിഞ്ഞുപോകും ആലിംഗനങ്ങളില്‍ അലിഞ്ഞുപോകും (മഹേന്ദ്രഹരിയുടെ.......) നിന്നധരങ്ങളിന്നേറ്റു വാങ്ങും എന്നില്‍ നിന്നുന്മാദ ദന്തക്ഷതം മാരമാസ്മരലീലാ വിശ്ലഥമാം മാരമാസ്മരലീലാ വിശ്ലഥമാം വിശ്ലഥമാം നീലവാര്‍ക്കൂന്തള ചുരുളഴിയും (മഹേന്ദ്രഹരിയുടെ.......)

Published by the catalogue editor. Rights remain with the original creators.