1978 · song 4

Mohaveena Than

From Paadasaram

Credits

Singer
P Susheela
Lyricist
G Gopalakrishnan
Composer
G Devarajan

Lyrics

മോഹവീണതൻ തന്തിയിലൊരു രാഗം കൂടിയുണർന്നെങ്കിൽ സ്വപ്നംപൂവിടും വല്ലിയിലൊരു പുഷ്പം കൂടി വിടർന്നെങ്കിൽ (മോഹവീണ..) എത്ര വർണ്ണം കലർന്നു കാണുമീ ചിത്രപൂർണ്ണിമ തീരുവാൻ നാദമെത്ര തകർന്നു കാണുമീ രാഗമാലിക മീട്ടുവാൻ സംഗമസ്ഥാനമെത്തുകില്ലെന്റെ സർഗ്ഗസംഗീത ഗംഗകൾ തൊട്ടു പോയാൽ തകർന്നു പോമെന്റെ ഹൃത്തിലെ നാദ തന്ത്രികൾ വീണയായ് പുനർജനിച്ചെങ്കിൽ വീണ പൂവിന്റെ വേദന നിത്യതയിൽ ഉയിർത്തെണീറ്റെങ്കിൽ മൃത്യു പുൽകിയ ചേതന മോഹവീണതൻ തന്തിയിലൊരു രാഗം കൂടിയുണർന്നെങ്കിൽ സ്വപ്നംപൂവിടും വല്ലിയിലൊരു പുഷ്പം കൂടി വിടർന്നെങ്കിൽ

Published by the catalogue editor. Rights remain with the original creators.