Njaan Njaan Maathram poster

1978 · song 1

Kanakamanichilambu

Credits

Singer
P Susheela
Lyricist
P Bhaskaran
Composer
G Devarajan

Lyrics

കനകമണിച്ചിലമ്പണിഞ്ഞ കാളിയമ്മ ചുറ്റും കരിമുകിൽ ജട പാറും ദേവിയമ്മ  (കനക..)   കരിമിഴിയിൽ തീയാളും തിരുമുറ്റക്കാവിലമ്മ കളരിയ്ക്കൽ കളം പാട്ടിനോടിയെത്തി (2) ചെണ്ട കടുന്തുടി ചേങ്ങില തിമില തൊപ്പി മദ്ദളം ഇലത്താളം കണ്ടും കേട്ടും കലിയിളകിയും കളത്തിലംബിക നടമാടി ആടി ആടി...(കനക..)   പതിവുള്ള നൈവേദ്യം അമ്മയ്ക്കു കൊടുത്തവൾ ഋതുമതിയായൊരു പെൺകിടാവല്ലോ (2) ചണ്ഡികയാം ജഗദംബിക തൻ തൃക്കണ്ണു തുടുത്തു ശപിച്ചല്ലോ ഇത്തറവാട്ടിൽ പെൺകൾക്കിനി മേൽ ഭർത്താക്കന്മാർ വാഴില്ല വാഴില്ല ..വാഴില്ല..(കനക..)

Published by the catalogue editor. Rights remain with the original creators.