Nivedyam poster

1978 · song 4

Paadasaram Aniyunna

From Nivedyam

Credits

Singer
KJ Yesudas P Madhuri
Lyricist
Chirayinkeezhu Ramakrishnan Nair
Composer
G Devarajan

Lyrics

പാദസരമണിയുന്ന പമ്പാനദി ഭദ്രദീപമേന്തുന്ന സന്ധ്യാസഖി പ്രകൃതീ നിന്റെ സ്വയംവരപ്പന്തലിൽ സുകൃതിയാം മണവാളനാരോ (പാദസര..) പുഞ്ചിരി തൂകുന്ന പൂർവ്വ വാനം ചന്ദനം പൂശുന്ന ചക്രവാളം പനിനീർച്ചോലയിൽ വിശറി മുക്കി വരുവോരെ വീശുന്ന മന്ദവാതം (പാദസര..) കുഞ്ഞു നക്ഷത്രത്തെ  മുമ്പിരുത്തി കുളിർ മതിയമ്മ വന്നെത്തിയപ്പോൾ മോതിരം മാറുന്നൂ വർണ്ണ മേഘം വേദിയിൽ പൂവുകൾ ചൊരിയുന്നൂ (പാദസര..)

Published by the catalogue editor. Rights remain with the original creators.