1978 · song 4
Veerabhageeradhan
Credits
- Singer
-
KJ Yesudas
- Lyricist
- Pappanamkodu Lakshmanan
- Composer
- V Dakshinamoorthy
Lyrics
വീരഭഗീരഥന്‍ ജനിച്ചതിവിടെ
ആ യുഗപുരുഷന്‍ വളര്‍ന്നതിവിടെ
സ്വര്‍ഗ്ഗവാഹിനികള്‍ ഭൂമിയിലൊഴുകിയ
പ്രത്യയശാസ്ത്രങ്ങളുണര്‍ന്നതിവിടെ
(വീരഭഗീരഥന്‍...)
കര്‍മ്മധീരര്‍ക്ക് കനകസിംഹാസനം
കാലം നല്‍കാറുണ്ടിവിടെ
മാനവധര്‍മ്മത്തിന്‍ സാരഥിയായൊരു
യാദവബാലന്‍ പണ്ടിവിടെ -ആ
തേരൊലി കേള്‍ക്കാറുണ്ടിവിടെ
(വീരഭഗീരഥന്‍...)
മഞ്ഞല മൂടിയ ചക്രവാളത്തിലും
പൊന്നുഷസ്സുണരാറുണ്ടിവിടെ
ആരണ്യശിലയുടെ ഹൃദയത്തിലുണരും
ആയിരം പ്രവാഹമുണ്ടിവിടെ -അതു
സാഗരം കാണാറുണ്ടിവിടെ
(വീരഭഗീരഥന്‍...)
Published by the catalogue editor. Rights remain with the original creators.