1978 · song 3
Kalladikkum Ponnaliya
Credits
- Singer
-
P Jayachandran
KP Brahmanandan
- Lyricist
- Chirayinkeezhu Ramakrishnan Nair
- Composer
- V Dakshinamoorthy
Lyrics
കള്ളടിക്കും പൊന്നളിയാ കണ്ണടച്ചു മിന്നളിയാ
മേളത്തിൽ നീ
അഞ്ചു മില്ലി കൂടിയായാൽ അന്തമില്ലാതാടിടുമീ
താളത്തിൽ നീ
കള്ളടിക്കും പൊന്നളിയാ കണ്ണടച്ചു മിന്നളിയാ മേളത്തിൽ നീ
നാലു കോപ്പ തികച്ചായാൽ വീണുപൊങ്ങിപ്പോകും
റൂട്ടു തെറ്റി പോണപോക്കിൽ വീടു മാറിക്കേറും
ഓവറായിപ്പോയാൽ ഓണറായി മാറും
ചെക്കർ വന്നാലും ഞാനൊരു ടിക്കറ്റങ്ങു കീറും
(കള്ളടിക്കും....)
ഡ്യൂട്ടി തീർന്നു പോയാലോ ദൂരെ ഷാപ്പിൽ പോകും
മൂത്തകള്ള് കിട്ടിയെന്നാൽ മൂങ്ങപോലെ മൂളും
നമ്മുടെയീ ചങ്ങാതി നാട്ടിലിനി മുതലാളി
നമ്മളൊന്നായ് നിന്നാലോ നാടെല്ലാം
തിരുവോണം (കള്ളടിക്കും..)
Published by the catalogue editor. Rights remain with the original creators.