1978 · song 4
Mullappoomanamo
Credits
- Singer
-
P Susheela
P Jayachandran
- Lyricist
- Anwar Suber
- Composer
- KJ Joy
Lyrics
മുല്ലപ്പൂ മണമോ നിൻ ദേഹ ഗന്ധം
പനിനീർ പൂനിറമോ നിൻ മേനി എൻ സ്വന്തം
കസ്തൂരിയോ കന്മദമോ സഖീ നിൻ അധരം
മുല്ലപ്പൂ മണമോ നിൻ ദേഹ ഗന്ധം
പനിനീർ പൂനിറമോ നിൻ മേനി എൻ സ്വന്തം
കൽക്കണ്ടമോ കനിരസമോ പ്രിയനേ നിൻ അധരം
മുല്ലപ്പൂ മണമോ നിൻ ദേഹ ഗന്ധം
മന്ദാരപ്പൂവനത്തിൽ മനോഹരാ നീ അരികിൽ
വികാരമെൻ മനസ്സിൽ ഹാ.....തീർക്കുന്നു മണിയറകൾ
മീട്ടും ഞാൻ ഈണങ്ങൾ ആ നിമിഷങ്ങളിൽ
മുല്ലപ്പൂ മണമോ നിൻ ദേഹ ഗന്ധം
പനിനീർ പൂനിറമോ നിൻ മേനി എൻ സ്വന്തം
കസ്തൂരിയോ കന്മദമോ സഖീ നിൻ അധരം
മുല്ലപ്പൂ മണമോ നിൻ ദേഹ ഗന്ധം
മലരണിമണ്ഡപത്തിൽ മനോഹരീ നീ അരികിൽ
മലർമാല ഞാനെടുക്കും ആ മതിമുഖി നിന്നെ വരിക്കും (2)
ചേരും ഞാൻ വിരിമാറിൽ ആ നിമിഷങ്ങളിൽ
മുല്ലപ്പൂ മണമോ നിൻ ദേഹ ഗന്ധം
ഉം..ഉം..ഉം.....
Published by the catalogue editor. Rights remain with the original creators.