1978 · song 1

Aazhithiramaalakal

Credits

Singer
Vani Jairam Chorus Idava Basheer
Lyricist
Anwar Suber
Composer
KJ Joy

Lyrics

ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ആഴിത്തിരമാലകൾ ........ ആഴിത്തിരമാലകൾ അഴകിന്റെ മാലകൾ ആലോലമായ് ആടി വരും തീരം തേടി ഓടി വരും (ആഴിത്തിര..) ആണാളും പെണ്ണാളും ആവണിയിൽ കണ്ടു മുട്ടും ആശകളും സ്വപ്നങ്ങളും ആയിരമായിരം പങ്കു വെയ്ക്കും (2) ആഴിത്തിരമാലകൾ അഴകിന്റെ മാലകൾ ആലോലമായ് ആടി വരും തീരം തേടി ഓടി വരും (2) ഓ..ഹൊയ്യാ...ഹൊയ്യാ നീണ്ടകരയിലെ നീരാഴിക്കരയിലെ (2) നീൾമിഴിയുള്ളൊരു നീലാഞ്ജന പെൺകൊടികളേ (2) നിങ്ങടെ നീലക്കണ്ണിലെ കരിമീൻ പിടിക്കുവാൻ (2) നീണ്ടൊരു ചൂണ്ടയുമായ് വരണൊണ്ട് ഞങ്ങൾ വരണുണ്ട് (ആഴിത്തിര..) ഓഹോഹോ ഹൊയ്യാ ഓ..ഓ..ഓ.. ചൂണ്ടാണി വിരലിലെ ചൂണ്ട ചരടിലെ (2) ചുളുവിനു മീൻ പിടിക്കാൻ നടക്കും ആണുങ്ങളേ (2) ഞങ്ങടെ കരിമീൻ പിടിയ്ക്കുവാൻ കങ്കണം കെട്ടേണ്ട കരിമീൻ പിടിയ്ക്കുവാൻ കങ്കണം കെട്ടേണ്ട പുരികക്കൊടിയുടെ തല്ലു വാങ്ങും നിങ്ങളു തല്ലു വാങ്ങും (ആഴിത്തിര..) തല്ലാനായ് ഓങ്ങുന്ന താരമ്പൻ തോൽക്കുന്ന താമരക്കണ്ണിന്റെ പുരികങ്ങളേ (2) നിങ്ങൾ തല്ലാനായ് വന്നോളൂ തടയാനായ് നിന്നോളാം തല്ലാനായ് വന്നോളൂ തടയാനായ് നിന്നോളാം തല്ലും തലോടലും ഒന്നു ചേരും നമ്മൾ ഒന്നായ് ചേരും (ആഴി...) ----------------------------------------------------------------------------------------------

Published by the catalogue editor. Rights remain with the original creators.