Mudramothiram poster

1978 · song 4

Pallavi Nee Paadumo

Credits

Singer
P Susheela P Madhuri
Lyricist
Sreekumaran Thampi
Composer
G Devarajan

Lyrics

പല്ലവി നീ പാടുമോ പഞ്ചമർമ്മങ്ങളിൽ പുളകപ്പൂ വിരിയിക്കും പഞ്ചമരാഗത്തിൻ ഗായകാ പല്ലവി നീ പാടുമോ   നീ പാടുമാ സ്വരമേറ്റു പാടാൻ നിർവൃതി തൻ വീണയായവൾ ഞാൻ ആദ്യസമാഗമ ലജ്ജ തൻ താളത്തിൽ ആടാൻ മണിച്ചിലങ്കയണിയാൻ പല്ലവി നീ പാടുമോ   പല്ലവി മറന്നു പോയി താരാട്ടിൻ പല്ലവി മറന്നു പോയി പാടുന്നതമ്മ തൻ മനസ്സിലല്ലോ പാട്ടായ് കേൾക്കുന്നതെൻ ഗദ്ഗദങ്ങളല്ലോ പല്ലവി മറന്നു പോയി     തഴുകിയുറക്കാൻ അച്ഛനില്ലാതെ തങ്കമേ നീയുറങ്ങേണം തണൽ തേടിയലയും അമ്മയ്ക്കു നാളെ തണലാകാൻ വളരേണം തണലാകാൻ വളരേണം(പല്ലവി..)

Published by the catalogue editor. Rights remain with the original creators.