Mudramothiram poster

1978 · song 1

Bhoomi Nammude Pettamma

Credits

Singer
P Jayachandran Latha Raju
Lyricist
Sreekumaran Thampi
Composer
G Devarajan

Lyrics

ഭൂമി നമ്മുടെ പെറ്റമ്മ വാനമല്ലോ വളർത്തമ്മ വർണ്ണം വിതറുമീ അമ്മമാരുള്ളപ്പോൾ നമ്മളനാഥരാണോ  (ഭൂമി..) പൂ ചൂടും ചെടിയും പുഴുവും പുൽക്കൊടിയും പറവയും മൃഗവും കൂടപ്പിറപ്പുകൾ (2) ഇണങ്ങിയും പിണങ്ങിയും ചിരിച്ചും കരഞ്ഞും ഇവരൊത്തു കൂടും ഈ അമ്മ തൻ മടിയിൽ (2) ഉമ്മവച്ചുറക്കുമീയമ്മമാരുള്ളപ്പോൾ നമ്മളനാഥരാണോ (2) (ഭൂമി..) പൂവിനെ നോക്കി  ചിരിക്കാൻ പഠിക്കാം നാവിലെ നന്മകൾ വാക്കുകളാക്കാം (2) മനസ്സിലെന്നും സത്യഗാനം നിറയ്ക്കാം മാതാവിൻ  ത്യാഗത്തെ അനുദിനം വാഴ്ത്താം(2) എല്ലാമറിയുമാ ദൈവമുള്ളപ്പോൾ നമ്മളനാഥരാണോ (ഭൂമി..)

Published by the catalogue editor. Rights remain with the original creators.