1978 · song 4
Omanakkutta
Credits
- Singer
-
P Susheela
- Lyricist
- Chavara Gopi
- Composer
- KJ Joy
Lyrics
ഓമനക്കുട്ടാ നീയുറങ്ങൂ
ഓണനിലാവിൽ നീയുറങ്ങൂ
തളിർമേനി തഴുകുന്ന കുളിർത്തെന്നലിൽ
താരങ്ങളെല്ലാമുറങ്ങീ - എന്റെ
തങ്കമേ നീയും ഉറങ്ങൂ
രാരീരോ രാരാരോ ങും...രാരീരരോ
മനസ്സിന്റെ മടിയിൽ തലചായ്ച്ചുറങ്ങും
മാമകമോഹങ്ങൾ തൊട്ടുണർത്തും
മധുരപ്രതീക്ഷകൾ നിൻ രൂപമിട്ടു
മലരിന്റെ മണിമുത്തു നീ
കാലത്തിൻ കാവ്യമാകും
എൻ കരളിന്റെ കുളിരുറങ്ങൂ
ഓമനക്കുട്ടാ നീയുറങ്ങൂ
ഓണനിലാവിൽ നീയുറങ്ങൂ
ഇരുൾമൂടി നിൽക്കുമെൻ ജീവിതപാതയിൽ
ഒരു മൺവിളക്കായ് വെളിച്ചമേകൂ
അരുമക്കിടാവേ എൻ ആനന്ദമേ
അണിയിച്ച മനതാരിൽ നീ...
അഭിലാഷ മണിമുത്തകൾ
അതറിയാതെ നീയുറങ്ങീ
ഓമനക്കുട്ടാ നീയുറങ്ങൂ
ഓണനിലാവിൽ നീയുറങ്ങൂ
തളിർമേനി തഴുകുന്ന കുളിർത്തെന്നലിൽ
താരങ്ങളെല്ലാമുറങ്ങീ - എന്റെ
തങ്കമേ നീയും ഉറങ്ങൂ
രാരീരോ രാരാരോ ങും...രാരീരരോ
Published by the catalogue editor. Rights remain with the original creators.