1978 · song 1

Chirakaala kaamitha

From Manoradham

Credits

Singer
Vani Jairam
Lyricist
P Bhaskaran
Composer
V Dakshinamoorthy

Lyrics

ചിരകാല കാമിത സുന്ദരസ്വപ്നമേ ചിരിക്കൂ ചിരിക്കൂ നീ മധുവിധു മാധുരി നുകരും ഹൃദയമേ തുടിക്കൂ തുടിക്കൂ നീ ചിരകാല കാമിത സുന്ദരസ്വപ്നമേ ചിരിക്കൂ ചിരിക്കൂ നീ അലങ്കരിച്ചണിയിച്ചൊരനുരാഗമേ വേഗം ചിലങ്കകളണിയൂ നീ - തങ്ക ച്ചിലങ്കകളണിയൂ നീ പാടാൻ വെമ്പുമെൻ ഹൃദയ വിപഞ്ചികയിൽ ശ്രുതിയൊന്നു ചേർക്കൂ നീ ചിരകാല കാമിത സുന്ദരസ്വപ്നമേ ചിരിക്കൂ ചിരിക്കൂ നീ നിൽക്കാതെ പറക്കുന്ന നിമിഷശലഭമേ നിൽക്കൂ നിൽക്കൂ നീ - ഇങ്ങു നിൽക്കൂ നിൽക്കൂ നീ ഒഴുകിയൊഴുകിപ്പോകും സമയ യമുനയിതിൽ അണയൊന്നു കെട്ടൂ നീ ചിരകാല കാമിത സുന്ദരസ്വപ്നമേ ചിരിക്കൂ ചിരിക്കൂ നീ മധുവിധു മാധുരി നുകരും ഹൃദയമേ തുടിക്കൂ തുടിക്കൂ നീ ചിരകാല കാമിത സുന്ദരസ്വപ്നമേ ചിരിക്കൂ ചിരിക്കൂ നീ

Published by the catalogue editor. Rights remain with the original creators.