Mannu poster

1978 · song 1

Akalangalile

From Mannu

Credits

Singer
KJ Yesudas
Lyricist
Dr Pavithran
Composer
AT Ummer

Lyrics

അകലങ്ങളിലെ അത്ഭുതമേ അറിയുമോ നീ അറിയുമോ ഇവിടെ വീഴും കണ്ണുനീരിന്‍ കഥകള്‍ നീ അറിയുമോ (അകലങ്ങളിലെ ...) ഇവിടെ ഉയരും ഗദ്ഗദം കൊണ്ടു നീ കവിത രചിക്കാറുണ്ടോ (2) ഇവിടെ എരിയും ചിതയില്‍ നിന്നു നീ തിരികള്‍ കൊളുത്താറുണ്ടോ (അകലങ്ങളിലെ ...) ഇവിടെ പൊഴിയും രക്തബിന്ദുക്കളാല്‍ (2) മണിമാല കോര്‍ക്കാറുണ്ടോ മുറിഞ്ഞു വീഴും ചിറകുകളേറി പറന്നു പോകാറുണ്ടോ (അകലങ്ങളിലെ ...)

Published by the catalogue editor. Rights remain with the original creators.