1978 · song 5

Manmadha Kadhayude

Credits

Singer
KJ Yesudas
Lyricist
P Bhaskaran
Composer
V Dakshinamoorthy

Lyrics

മന്മഥകഥയുടെ ഗന്ധമറിയാതെ വര്‍ണ്ണമയൂരമൊന്നു വളര്‍ന്നു-കാട്ടില്‍ സ്വര്‍ണ്ണമരാളമൊന്നു വളര്‍ന്നു വനതരംഗിണി തീരത്തു വച്ചവളെ വാരിവാരി ഞാന്‍ പുണര്‍ന്നു (മന്മഥകഥയുടെ...) അന്തിച്ചുവപ്പിനാല്‍ നാണിച്ചു കവിള്‍ ചുവന്നു അംബരം ആ രംഗം കണ്ടു ആയിരം പൂക്കള്‍ വിരിഞ്ഞു വിരിഞ്ഞു നില്‍ക്കെ കാനനം പുളകം കൊണ്ടു (മന്മഥകഥയുടെ...) രാഗകേളിക്കെന്‍ പ്രേമനഗരിയിലെ രാജാങ്കണത്തില്‍ നീ വരുമോ ഈ മാലിനീതീരം വെടിഞ്ഞു നീ എന്‍ സ്നേഹ മായാനഗരിയില്‍ വരുമോ (മന്മഥകഥയുടെ...)

Published by the catalogue editor. Rights remain with the original creators.