Kalpavriksham poster

1978 · song 5

Vayal Varambil

Credits

Singer
KJ Yesudas
Lyricist
Sreekumaran Thampi
Composer
V Dakshinamoorthy

Lyrics

വയൽ‌വരമ്പിൽ ചിലമ്പു തുള്ളി വയൽപ്പൂക്കളിൽ തേൻ തുളുമ്പി ഇലയനങ്ങിയ താളമോ ഇളം കാറ്റിൻ രാഗമോ കണങ്കാലിലെ കൊലുസുകളോ കളിയാക്കിയതാര് എന്നെ കളിയാക്കിയതാര് (വയൽ..) ഇടവപ്പാതിമേഘമേ ഇതിലേ വാ എൻ ഇടനെഞ്ചിലെ മിന്നൽപ്പൂ ചൂടിപ്പോകാം മടമുറിഞ്ഞ മനസ്സിലെ കൈത്തോട്ടിൽ അലകളിൽ കനവൊഴുക്കും കളി വഞ്ചികൾ കണ്ടു പോകാം (വയൽ..) തിരുവാതിര ഞാറ്റുവേല പൂക്കളേ ഈ തിരുമധുരം നേദിക്കാൻ കൂട്ടുപോരൂ പ്രണയമെന്ന ദേവത വരമരുളും കോവിലിൽ തിരുവിളക്ക് കൊളുത്തുവാൻ കൂട്ടു പോരൂ (വയൽ..)

Published by the catalogue editor. Rights remain with the original creators.