1978 · song 6
Shaanthathayengum
Credits
- Singer
-
KJ Yesudas
- Lyricist
-
Bichu Thirumala
- Composer
- Shyam
Lyrics
ശാന്തതയെങ്ങും ശംഖൊലി ചാര്‍ത്തും
ശാദ്വലമാമൊരു ഗ്രാമം
കാവും കുളവും കതിരണിവയലും
കാവടിയാടും ഗ്രാമം
ഓണവും വിഷുവും തിരുവാതിരയും
ഓടിക്കളിക്കുമാ നാട്ടില്‍
കുരവയുമാര്‍പ്പും ആരവാരങ്ങളും
മാറ്റൊലിക്കൊള്ളുമാ നാട്ടില്‍
നാടോടിപ്പാട്ടിന്റെ താളത്തിലായിരം
ബാല്യങ്ങള്‍ മൊട്ടിട്ട കാലം
ധ്യാനിച്ചുണരുന്ന കൂരകള്‍ക്കുള്ളിലും
ജീവിതം പൂവിട്ട കാലം
ആ മിഴിനീര്‍മണി പൂക്കളാല്‍ ഞാന്‍ തീര്‍ത്ത
മാല്യമാണീ സമാഹാരം
ഈറനാണെങ്കിലും ഈണം വിതുമ്പുമീ
സ്നേഹോപഹാര സംഗീതം
ആ വീണപൂവിന്റെ ആത്മാവിനെന്നെന്നും
ആശ്വാസമായിരുന്നെങ്കില്‍
Published by the catalogue editor. Rights remain with the original creators.