1978 · song 4

Pularikalum Poomanavum

From Kaithappoo

Credits

Singer
P Susheela
Lyricist
Bichu Thirumala
Composer
Shyam

Lyrics

പുലരികളും പൂമണവും പുലരികളും പൂമണവും കരളുകളിൽ തേൻചൊരിയും മലയാളക്കരയിതിലല്ലോ ഞാൻ പിറന്നൂ (പുലരികളും..) അരുവികളിൽ തിര വിരിയും തളിരുകളിൽ കുളിരിഴയും അതിലുറയും കലകളിലല്ലോ ഞാനുണർന്നു മധു നുകരാൻ ഒഴുകി വരും ചെറുകിളികൾ ശ്രുതി പകരും മാവേലിക്കവിതകളല്ലോ ഞാൻ പഠിച്ചൂ (പുലരികളും..) കഥകളിയും കാകളിയും കഥ പറയും നിറപറയും കണിയുണരും കളരിയില്ലല്ലോ ഞാൻ വളർന്നൂ മനസ്സുകളിൽ പ്രഭവിടരാൻ മലിനതയോടെതിരിടുവാൻ പടവിളിയും പടഹവുമായ് ഞാൻ തേർ തെളിക്കും (പുലരികളും..)

Published by the catalogue editor. Rights remain with the original creators.