1978 · song 3

Malayalame

From Kaithappoo

Credits

Singer
P Susheela
Lyricist
Bichu Thirumala
Composer
Shyam

Lyrics

മലയാളമേ മലയാളമേ മലകളും പുഴകളും മണിപ്രവാളങ്ങളും മനസ്സിനെ രസിപ്പിക്കും മലയാളമേ നിന്റെ തിരുമുൻപിലുണരുന്ന ഹൃദയവുമായ് വരും ഒരു കൊച്ചു പാട്ടുകാരൻ -ഞാനൊരു മലയാളിപ്പാട്ടുകാരൻ മലയാളമേ... ഇവിടെ യുഗങ്ങൾ മനുഷ്യന്റെ മുന്നിൽ സാഷ്ടാംഗം നമസ്കരിച്ചിരുന്നു ജനകോടികൾതൻ കമനിയിൽ എന്നും അദ്ധ്വാനം കുടിയേറിയിരുന്നു മരുഭൂമികളെ മലർവനമാക്കും ആവേശം സൃഷ്ടിച്ച മലയാളമേ ജനിച്ചാൽ നിന്റെ മണ്ണിൽ ജനിക്കണം ശ്വസിച്ചാൽ നിന്റെ തെന്നൽ ശ്വസിക്കണം മലയാളമേ... ഇതിലേ പായും പറവകളെല്ലാം ഇതിഹാസം ഉരുക്കഴിച്ചിരുന്നു ഇതു വഴിയൊഴുകും അരുവികൾ പോലും വേദാന്തം ഉരിയാടിയിരുന്നു ശ്രീശങ്കരനും രാമാനുജനും സായൂജ്യം പ്രാപിച്ച മലയാളമേ വളർന്നാൽ നിന്റെ മടിയിൽ വളരണം പഠിച്ചാൽ നിന്റെ കഥകൾ പഠിക്കണം മലയാളമേ...

Published by the catalogue editor. Rights remain with the original creators.