1978 · song 2

Kaatte Vaa Kaatte Vaa [F]

From Kaithappoo

Credits

Singer
P Susheela
Lyricist
Bichu Thirumala
Composer
Shyam

Lyrics

കാറ്റേ വാ കാറ്റേ വാ കാവിലെപ്പൂമണം നുള്ളാന്‍ വാ കല്ലുവെട്ടാംകുഴിത്താഴത്തു നിക്കുന്ന കാട്ടുതെറ്റിപ്പഴം നീ കൊണ്ടുതാ ചക്കരക്കാറ്റേ ചന്ദനക്കാറ്റേ സദ്യവട്ടമേളവുമായ് സല്‍ക്കരിക്കാനോടിവരും പൊന്നോണക്കാറ്റേ ഇളംനീരണിക്കാറ്റേ നീരണിക്കാറ്റേ നീരണിക്കാറ്റേ ഈ മുള്‍പ്പൂവിനും തേന്‍ കൊണ്ടുവാ ഈ ചെമ്പരത്തിക്കും തൂമണം താ ഇല്ലിമുളം കാടുകളില്‍ നിന്റെ ഗാനമേളയിലെ തംബുരുവും ശ്രുതിയുമായി പാടിവാ കുമ്മിയാടിവാ ഈ കാട്ടാറിലും നീരാടിവാ ഈ രാജമല്ലിക്കും കാറ്റാടിതാ അല്ലിമലര്‍ക്കാവുകളില്‍ പള്ളിവേട്ടയാടിവരും തുമ്പികള്‍തന്‍ ചിറകിലേറിയാടിവാ തുള്ളിയോടിവാ

Published by the catalogue editor. Rights remain with the original creators.