1978 · song 1
Kaatte Vaa Kaatte Vaa
Credits
- Singer
-
S Janaki
P Susheela
Chorus
- Lyricist
-
Bichu Thirumala
- Composer
- Shyam
Lyrics
കാറ്റേ വാ കാറ്റേ വാ
കാവിലെപ്പൂമണം നുള്ളാന്‍ വാ
കല്ലുവെട്ടാംകുഴിത്താഴത്തു നിക്കുന്ന
കാട്ടുതെറ്റിപ്പഴം നീ കൊണ്ടുതാ
കാറ്റേ വാ കാറ്റേ വാ
കാവിലെപ്പൂമണം നുള്ളാന്‍ വാ
ചക്കരക്കാറ്റേ..ചന്ദനക്കാറ്റേ
സദ്യവട്ടമേളവുമായ് സല്‍ക്കരിക്കാനോടിവരും
പൊന്നോണക്കാറ്റേ ഇളംനീരണിക്കാറ്റേ
പൊന്നോണക്കാറ്റേ ഇളം നീരണിക്കാറ്റേ
നീരണിക്കാറ്റേ..നീരണിക്കാറ്റേ..(കാറ്റേ വാ..)
ഈ മുള്‍പ്പൂവിനും തേന്‍ കൊണ്ടുവാ
ഈ ചെമ്പരത്തിക്കും തൂമണം താ
ഇല്ലിമുളം കാടുകളില്‍ നിന്റെ ഗാനമേളയിലെ
തംബുരുവും ശ്രുതിയുമായി പാടിവാ
കുമ്മിയാടിവാ (കാറ്റേ വാ..)
ഈ കാട്ടാറിലും നീരാടിവാ
ഈ രാജമല്ലിക്കും കാറ്റാടിതാ
അല്ലിമലര്‍ക്കാവുകളില്‍ പള്ളിവേട്ടയാടിവരും
തുമ്പികള്‍തന്‍ ചിറകിലേറിയാടിവാ
തുള്ളിയോടിവാ (കാറ്റേ വാ..)
Published by the catalogue editor. Rights remain with the original creators.