1978 · song 4

Thaazhe Kadavilu

Credits

Singer
S Janaki
Lyricist
Poovachal Khader
Composer
AT Ummer

Lyrics

താഴേക്കടവില് മൊഞ്ചത്തിപ്പൈങ്കിളി ഒപ്പന പാടണ നേരം അരികത്തു വന്നൊരു ബദറുല്‍ മുനീറിന് കരളു തുളയ്ക്കണ നോട്ടം - കണ്ണില്‍ മദനപ്പൂ വിരിയണ തോട്ടം (താഴേക്കടവില്.. ) താന താന താനതന്താ തനതന്താ... തരിവള പൊട്ടിച്ചിരിച്ച് തെരമാല കെട്ടിപ്പിടിച്ച് തരിവള പൊട്ടിച്ചിരിച്ച് - കാലില്‍ തെരമാല കെട്ടിപ്പിടിച്ച് മണലില്‍ ഉരുളണ ബഹറിലെ കാറ്റും ഒരു കുടം അത്തര്‍ തളിച്ച് (താഴേക്കടവില്..) താന താന താനതന്താ തനതന്താ... ഒരു നാണം വന്ന് മുളച്ച് പല വട്ടം കാണാന്‍ കൊതിച്ച് ഒരു നാണം വന്നു മുളച്ച് - പിന്നെ പല വട്ടം കാണാന്‍ കൊതിച്ച് ഖല്‍ബില്‍ കെടക്കണ തത്തമ്മപ്പെണ്ണ് മോഹബ്ബത്തിന്‍ തട്ടം വിരിച്ച് (താഴേക്കടവില്.. ) താന താന താനതന്താ തനതന്താ...

Published by the catalogue editor. Rights remain with the original creators.