Kaathirunna Nimisham poster

1978 · song 3

Maavu Poothu

Credits

Singer
S Janaki
Lyricist
Sreekumaran Thampi
Composer
MK Arjunan

Lyrics

മാവു പൂത്തു തേൻമാവു പൂത്തു മാനോടും മലഞ്ചരുവിൽ മയിലാടും മലഞ്ചരുവിൽ വാകപൂത്തു - നെന്മേനിവാക പൂത്തു മാവു പൂത്തു തേൻമാവു പൂത്തു ഗാനത്തിൽ കുളിച്ചു നിൽക്കും ഗ്രാമമാം കന്യകതൻ മാറിടമണിയുന്ന മാണിക്യ പൊൻപതക്കം പോലെ ആറ്റിന്റെ കരയിൽ... ആറ്റിന്റെ കരയിൽ കുടയേന്തി നില്പൂ ആറ്റുവഞ്ചി -പൂത്തൊരാറ്റുവഞ്ചി മനസ്സു പോലെ -എന്റെ മനസ്സു പോലെ മാനോടും മലഞ്ചരുവിൽ മയിലാടും മലഞ്ചരുവിൽ പറന്നുപാടി പൈങ്കിളി പറന്നുപാടി മാവു പൂത്തു തേൻമാവു പൂത്തു പൂജയ്ക്കു പൂവൊരുങ്ങും പൊന്മലതന്‍ പടവില്‍ പുലരിതളിക്കുന്ന പുണ്യാഹമെന്നതു പോലെ മലരുകള്‍ തോറും.... മലരുകള്‍ തോറും കുളിരേന്തി നില്പൂ മഞ്ഞുതുള്ളി -തുടിക്കും മഞ്ഞുതുള്ളി മനസ്സുപോലെ -എന്റെ മനസ്സുപോലെ മാനോടും മലഞ്ചരുവിൽ മയിലാടും മലഞ്ചരുവിൽ ഉഷസ്സുയര്‍ന്നൂ -പൊന്നൊളി പടര്‍ന്നുയര്‍ന്നൂ മാവു പൂത്തു തേൻമാവു പൂത്തു

Published by the catalogue editor. Rights remain with the original creators.