1978 · song 1

Manideepanalam

Credits

Singer
S Janaki
Lyricist
Bichu Thirumala
Composer
KJ Joy

Lyrics

മണിദീപനാളം തെളിയും മനസ്സിന്റെ മണിയറയില്‍ വിളങ്ങുന്ന പൂജാബിംബം ഭവാനല്ലയോ.. രസോല്ലാസരാഗവുമായെന്‍ പ്രേമവീണയില്‍ ശ്രുതി പാടിവാ ലയമായി വാ ഹൃദയാഭിലാഷമേ.. ലതാപുഷ്പ മഞ്ചലിലേറി ദിവാസ്വപ്നമാലയുമായ് രതീക്ഷേത്ര ഗോപുരനടയില്‍ തപസ്സിരുന്ന കന്യക ഞാന്‍ ഇതാണെന്റെ പ്രേമവിഹാരം പൂംപരാഗമേ സ്വരംപാടിവാ പദമാടിവാ അനുരാഗഹംസമേ (മണിദീപനാളം..) തുടിയ്ക്കുന്നു രാഗപരാഗം തുളുമ്പുന്ന തന്തികളില്‍ വികാരങ്ങള്‍ മധുരിതമാക്കും പ്രണയഗാനമേളകളില്‍ നിരാലംബശയ്യയിലഴകിന്‍ രൂപഭാവമായ് മധുതേടി വാ ചിറകേറി വാ ചിരകാലമോഹമേ (മണിദീപനാളം..)

Published by the catalogue editor. Rights remain with the original creators.