1978 · song 1

Mayiline Kandorikkal

Credits

Singer
S Janaki P Jayachandran
Lyricist
Sreekumaran Thampi
Composer
MS Viswanathan

Lyrics

ഓ..ഹോ..ഓ..ഹോ... മയിലിനെ കണ്ടൊരിക്കല്‍ മന്ദഹസിച്ചു നീ  മയില്‍വാഹനമാക്കി.. എന്‍മനം ഞാന്‍ മയില്‍വാഹനമാക്കി ആ... ആ...(മയിലിനെ.. ) പൊന്നുംകനവുകള്‍തന്‍ പൊന്നമ്പലമതിലകത്തു എന്നുമെഴുന്നള്ളത്ത്‌.. എന്നുമെഴുന്നള്ളത്ത്‌ മയിലിനെ കണ്ടൊരിക്കല്‍ മന്ദഹസിച്ചു ഞാൻ മയില്‍വാഹനമാക്കി.. നിന്‍മനം നീ മയില്‍വാഹനമാക്കി.. അരുവിതന്‍ സംഗീതം മധുരമെന്നോതിനീ ഞാൻ അന്നൊരരുവിയായീ.. ഞാൻ അന്നൊരരുവിയായീ ഓ..(അരുവിതൻ..) ആ ഹിമവാഹിനിയില്‍ ആറാടി നീന്തിയപ്പോള്‍ ആ ഹിമവാഹിനിയില്‍ ആറാടി നീന്തിയപ്പോള്‍ ഞാനൊരു താളമായീ.. ഞാനൊരു താളമായീ മയിലിനെ കണ്ടൊരിക്കല്‍ മന്ദഹസിച്ചു ഞാൻ മയില്‍വാഹനമാക്കി.. എന്‍മനം ഞാന്‍ മയില്‍വാഹനമാക്കി വസന്തത്തിന്‍ രാത്രികള്‍ മധുരമെന്നോതി നീ ഞാനൊരു നികുഞ്ജമായീ.. ഞാനൊരു നികുഞ്ജമായീ.. ആ..  ആ പുഷ്പവാതില്‍ തുറന്നാഹ്ലാദം നുകര്‍ന്നപ്പോള്‍ ഞാനേ വസന്തമായീ.. ഞാനേ വസന്തമായീ മയിലിനെ കണ്ടൊരിക്കല്‍ മന്ദഹസിച്ചു നീ  മയില്‍വാഹനമാക്കി.. നിന്‍മനം നീ മയില്‍വാഹനമാക്കി...

Published by the catalogue editor. Rights remain with the original creators.