1978 · song 3

Odum Kuthira

Credits

Singer
P Jayachandran P Madhuri
Lyricist
Yusufali Kecheri
Composer
G Devarajan

Lyrics

ഓടും കുതിര ചാടും കുതിര വെള്ളം കണ്ടാൽ നിൽക്കും  കുതിര ചെരിപ്പ് തപസ്സിരിക്കാൻ കൊക്കുകൾ വന്നൂ‍ താമരപ്പൂങ്കുളം വറ്റിപ്പോയ് വിളക്ക് (ഓടും..) അച്ഛന്നൊരുമ്മ അമ്മയ്ക്കൊരുമ്മ മുത്തച്ഛനുമൊരുമ്മ (2) നല്ല കടംകഥ പറയാമെങ്കിൽ നൽകാമായിരമുമ്മ ഞങ്ങൾ നൽകാമായിരമുമ്മ നാലുകാലുള്ള നങ്ങേലിപ്പെണ്ണിനെ കോലുനാരാണൻ കട്ടെടുത്തൂ പുല്ലിലോടും തവളക്കുഞ്ഞിനെ സർപ്പം കൊത്തി വിഴുങ്ങി ലാലല..ലലല..ലലല (ഓടും..) താനേ തെളിയും തകരവിളക്കിനു തങ്കത്തിരികളൊരായിരം (2) സൂര്യൻ അല്ല ചന്ദ്രൻ അല്ല.,..അല്ല പിന്നെ പിന്നെ,നക്ഷത്രങ്ങൾ രാവിൽ വിരിയും നക്ഷത്രങ്ങൾ കാട്ടിനുള്ളിലു ചൂളമടിക്കും കൂട്ടുകാരന്റെ പേരെന്ത് -(2) തിത്തൈ തിത്തൈ താളംകൊട്ടി പാട്ടു പാടും പൊൻ മുള ലാലല..ലലല..ലലല (ഓടും..)

Published by the catalogue editor. Rights remain with the original creators.