1978 · song 1

Mayakkathin Chirakukal

Credits

Singer
Ambili
Lyricist
Poovachal Khader
Composer
MK Arjunan

Lyrics

മയക്കത്തിന്‍ ചിറകുകള്‍ കുടഞ്ഞെണിറ്റു -കുന്നിന്‍ മുടിക്കെട്ടില്‍ മുകിൽപ്പക്ഷികള്‍ മുഖമണച്ചൂ തുടക്കത്തില്‍ നിലച്ചൊരു മധുരനൃത്തം ഓ..-ഇന്നും തുടങ്ങുന്നു മരച്ചില്ലയില്‍ വളകിലുക്കി മയക്കത്തിന്‍ ചിറകുകള്‍ കുടഞ്ഞെണിറ്റു -കുന്നിന്‍ മുടിക്കെട്ടില്‍ മുകിൽപ്പക്ഷികള്‍ മുഖമണച്ചൂ അറിയാതെ വഴികളുമണിഞ്ഞൊരുങ്ങി അവിടെയെല്ലാം നിഴലിന്റെ തേരൊഴുകീ കളിയാക്കി മറയേണ്ട ഇളംതെന്നലേ -നിന്‍ മലര്‍ വിശറിയെടുത്തു നീയൊരു തുള്ളിക്കുളിരുമായ് ഇതിലേ പോരു ഓ ഓ.. മയക്കത്തിന്‍ ചിറകുകള്‍ കുടഞ്ഞെണിറ്റു -കുന്നിന്‍ മുടിക്കെട്ടില്‍ മുകിൽപ്പക്ഷികള്‍ മുഖമണച്ചൂ അകലങ്ങള്‍ കരം നീട്ടി വിളിക്കുന്നേതോ വസന്തത്തെ കുയില്‍ പെണ്ണും ക്ഷണിച്ചീടുന്നോ ഒളിച്ചാലും മനസ്സേയീ തളിര്‍ വനത്തില്‍ എല്ലാം മറന്നാലുമഴകുകള്‍ മയില്‍‌പ്പീലി വിടര്‍ത്തും നേരം മയക്കത്തിന്‍ ചിറകുകള്‍ കുടഞ്ഞെണിറ്റു -കുന്നിന്‍ മുടിക്കെട്ടില്‍ മുകിൽപ്പക്ഷികള്‍ മുഖമണച്ചൂ തുടക്കത്തില്‍ നിലച്ചൊരു മധുരനൃത്തം ഓ..-ഇന്നും തുടങ്ങുന്നു മരച്ചില്ലയില്‍ വളകിലുക്കി മയക്കത്തിന്‍ ചിറകുകള്‍ കുടഞ്ഞെണിറ്റു

Published by the catalogue editor. Rights remain with the original creators.