1978 · song 5

Vey Raajaa Vey (Bhaagyamulla Pambaram)

Credits

Singer
KJ Yesudas Ambili
Lyricist
Mankombu Gopalakrishnan
Composer
AT Ummer

Lyrics

വയ്യ് രാജാ വയ്യ്.. ഭാഗ്യമുള്ള പമ്പരം - ഈ കറക്കു പമ്പരം പുത്തരിക്കണ്ടത്തെ കൊച്ചുരാമാ പൂതംകുളങ്ങരെ പപ്പനാഭാ വേലപ്പാ കോലപ്പാ നാണപ്പാ കേളപ്പാ അയ്യപ്പാ നെയ്യപ്പാ വയ്യപ്പാ വയ്യ് ഭാഗ്യമുള്ള പമ്പരം - ഈ കറക്കു പമ്പരം എൻ ഒ സി ഇല്ലാതെ ദൂബായീ പോയിവന്ന പൊന്നാനിക്കാരനൊരു കോയാക്കുട്ടി - ഒരിക്കൽ ഒന്നു വെച്ചു പത്തു നേടി പത്തു വെച്ചു നൂറു നേടി നൂറു വെച്ചു പുള്ളിക്കാരൻ ആയിരം നേടി ആർക്കും വയ്ക്കാം എവിടേം വയ്ക്കാം നീല മഞ്ഞ പച്ച വെള്ള വയ്യ് രാജാ വയ്യ് നേടി ചേട്ടാ നേടീ ഭാഗ്യമുള്ള പമ്പരം - ഈ കറക്കു പമ്പരം നാലഞ്ചു കൊല്ലമായി ബി.ഏ ക്കു തൊപ്പിയിട്ട നാട്ടുമ്പുറത്തുകാരി നാണിക്കുട്ടി - ഒരിക്കൽ പത്ത് വെച്ച് നൂറു നേടി നൂറ് വെച്ച് ജോലി നേടി ജോലി വെച്ചു പുള്ളിക്കാരി താലിയും നേടി ആർക്കും വയ്ക്കാം എവിടേം വയ്ക്കാം നീല മഞ്ഞ പച്ച വെള്ള വയ്യ് രാജാ വയ്യ് ഗോപി ചേച്ചീ ഗോപി.. ഭാഗ്യമുള്ള പമ്പരം - ഈ കറക്കു പമ്പരം പുത്തരിക്കണ്ടത്തെ കൊച്ചുരാമാ പൂതംകുളങ്ങരെ പപ്പനാഭാ വേലപ്പാ കോലപ്പാ നാണപ്പാ കേളപ്പാ അയ്യപ്പാ നെയ്യപ്പാ വയ്യപ്പാ വയ്യ്

Published by the catalogue editor. Rights remain with the original creators.