1978 · song 1

Ithile Oru Puzha

Credits

Singer
KJ Yesudas
Lyricist
Bichu Thirumala
Composer
AT Ummer

Lyrics

ഇതിലേ ഒരു പുഴയൊഴുകി ഇവളുടെ അഴകിന്റെ പുഴയൊഴുകി അതിന്റെ അലകളില്‍ അനുരാഗലഹരിയില്‍ അറിയാതെ ഞാനിന്നു മുഴുകീ ഇതിലേ ഒരു പുഴയൊഴുകി ഇവളുടെ അഴകിന്റെ പുഴയൊഴുകി കുറുനിര തഴുകും ഈ കുളുര്‍ നെറ്റിത്തടത്തില്‍ കുങ്കുമപ്പൂംപൊട്ടു കണ്ടാല്‍ തിങ്കള്‍ നാണിക്കും മുഴുതിങ്കള്‍ നാണിക്കും ഈ മിഴിയിണയില്‍ നീ വിടര്‍ത്തും മലരുകളില്‍ ഈ മിഴിയിണയില്‍ നീ വിടര്‍ത്തും മലരുകളില്‍ ഇന്ന് ഞാനൊരു തുമ്പിയാകും തേന്‍തുമ്പിയാകും ഇതിലേ ഒരു പുഴയൊഴുകി ഇവളുടെ അഴകിന്റെ പുഴയൊഴുകി അരുണിമ മെഴുകുമീ ചൊടികളിലുതിരും പുഞ്ചിരിപ്പൂമൊട്ടു നുള്ളാന്‍ എനിക്കാവേശം എനിക്കെന്തോരാവേശം ഈ വിജനതയില്‍ ഞാനൊരുക്കും മണിയറയില്‍ ഈ വിജനതയില്‍ ഞാനൊരുക്കും മണിയറയില്‍ ഇന്ന് നീയൊരു മഞ്ചമാകും പൂമഞ്ചമാകും ഇതിലേ ഒരു പുഴയൊഴുകി ഇവളുടെ അഴകിന്റെ പുഴയൊഴുകി

Published by the catalogue editor. Rights remain with the original creators.