1978 · song 3

Poo Niranjaal

Credits

Singer
KJ Yesudas
Lyricist
Sreekumaran Thampi
Composer
Salil Chowdhury

Lyrics

പൂ നിറഞ്ഞാൽ പൂമുടിയിൽ മധുമധുരം നീ കനിഞ്ഞാൽ ഓർമ്മകളിൽ അതിമധുരം പൂ നിറഞ്ഞാൽ പൂമുടിയിൽ മധുമധുരം നീ കനിഞ്ഞാൽ ഓർമ്മകളിൽ അതിമധുരം ഹൃദയഗാനമയീ നീയെവിടെ നിത്യതപസ്വിയായ് ഞാനവിടെ നിൻ നെടുവീർപ്പിൻ സ്വരം പോലും ലഹരിമയം പുലരി വന്നാൽ പൂവുകളിൽ മഞ്ഞലകൾ നീയണഞ്ഞാൽ എൻ മനസ്സിൽ കുളിരലകൾ പൂ നിറഞ്ഞാൽ പൂമുടിയിൽ മധുമധുരം നീ കനിഞ്ഞാൽ ഓർമ്മകളിൽ അതിമധുരം പ്രണയഗംഗയിതിൽ നീരാടി കനവിൻ കടവിൽ നടമാടി ഒരു മെയ്യായുറങ്ങുമ്പോൾ വിളിച്ചുണർത്താൻ ആരാരോ കാറ്റുണർന്നാൽ ചില്ലകളിൽ വളകിലുക്കം നീയുണർന്നാൽ എൻ ചെവിയിൽ മണികിലുക്കം പൂ നിറഞ്ഞാൽ പൂമുടിയിൽ മധുമധുരം നീ കനിഞ്ഞാൽ ഓർമ്മകളിൽ അതിമധുരം വസന്തമേളയിതിൽ നാമലിയും വാസരസങ്കല്പ സുധ നുകരും നിൻ മലർ മടിയിലെൻ മുത്തുറങ്ങും താലോലം നീ ചിരിച്ചാൽ ഓർമ്മകളിൽ മധുമധുരം മോൻ ചിരിച്ചാൽ ആത്മാവിൽ അതിമധുരം പൂ നിറഞ്ഞാൽ പൂമുടിയിൽ മധുമധുരം നീ കനിഞ്ഞാൽ ഓർമ്മകളിൽ അതിമധുരം

Published by the catalogue editor. Rights remain with the original creators.