1978 · song 1
Oru Mukham Maathram [F]
Credits
- Singer
- Sabitha Chowdhury
- Lyricist
-
Sreekumaran Thampi
- Composer
-
Salil Chowdhury
Lyrics
ഒരു മുഖം മാത്രം കണ്ണിൽ
ഒരു സ്വരം മാത്രം കാതിൽ
ഉറങ്ങുവാൻ കഴിഞ്ഞില്ലല്ലോ..
നിറംചാർത്തുമോർമ്മതൻ താഴ്‌വരയിൽ
നിന്റെ മൗനവാത്മീകങ്ങൾ തകർന്നുവീണു
വിരഹത്തിൻ വീണപാടി വിധിയാരറിഞ്ഞു...
മുഖംമൂടി അണിഞ്ഞിട്ടും മിഴിച്ചെപ്പിൻ മുത്തുകളെ
മറയ്ക്കുവാൻ കഴിഞ്ഞില്ലല്ലോ
(ഒരു മുഖം മാത്രം കണ്ണിൽ)
തപസ്സിലും മോഹങ്ങൾ തളിർത്തുവല്ലോ
പുനഃർജന്മ സങ്കൽപങ്ങൾ ഉണർന്നുവല്ലോ
കദനത്തിൻ കുയിൽപാടി കഥയാരറിഞ്ഞു
മദംകൊള്ളും തിരകളെ മനസ്സിന്റെ താളങ്ങളെ
മയക്കുവാൻ കഴിഞ്ഞില്ലല്ലോ
(ഒരു മുഖം മാത്രം കണ്ണിൽ)
Published by the catalogue editor. Rights remain with the original creators.