Ee Manohara Theeram poster

1978 · song 4

Yaamasankholi

Credits

Singer
KJ Yesudas
Lyricist
Bichu Thirumala
Composer
G Devarajan

Lyrics

യാമശംഖൊലി വാനിലുയർന്നൂ സോമശേഖര ബിംബമുണർന്നൂ നിറുകയിൽ തൊഴുകൈ താഴികക്കുടമേന്തി ദേവാലയം പോലും ധ്യാനിച്ചു നിന്നു (യാമശംഖൊലി..) മഞ്ഞലയിൽ കുളിരലയിൽ മനസ്സും ശരീരവും ശുദ്ധമാക്കി മന്ദസമീരനിൽ മന്ത്രങ്ങളും ചൊല്ലി മല്ലികപ്പൂത്താലമേന്തി ഒരുങ്ങീ പൂജക്കൊരുങ്ങി ഈ മനോഹര തീരം ഈ മനോഹരതീരം (യാമശംഖൊലി..) പൊന്നിലയിൽ കുങ്കുമവും പൂവും പ്രസാദവും ചേർത്തൊരുക്കീ അകിൽപ്പുക പൊങ്ങും മുകിൽ മുറ്റമെങ്ങും ആയിരം പൊങ്കാലയോടെ വരുന്നൂ മെല്ലെ വരുന്നൂ ആ ദിവാകര ബിംബം ആ ദിവാകര ബിംബം (യാമശംഖൊലി..)

Published by the catalogue editor. Rights remain with the original creators.