1978 · song 4
Sringaaram
Credits
- Singer
-
P Jayachandran
Chorus
- Lyricist
- Bharanikkavu Sivakumar
- Composer
- Shyam
Lyrics
ശൃംഗാരം കുളിര്‍ചാര്‍ത്തിടും
സംഗീതം മലര്‍തൂവിടും
മദയാമം രതിയാമം
പുഷ്പഗന്ധി ലജ്ജകൊണ്ടു കന്യ പോലെ
ഇരുള്‍നീക്കി വിളക്കേന്തും മഞ്ജരീലഹരിപോലെ
പൂനിലാപ്പക്ഷി പാടുമൊരു പാട്ടായ്
പാതിരേ നീ വന്നുമുന്നിലൊരു കൂട്ടായ്
തരിച്ചു നിന്നിടും തുടുത്ത നിന്മേനി
എല്ലാരുമെല്ലാരും കണ്ടോട്ടെ
ഹൃദയത്തിന്‍ മിഴികള്‍ തുറന്നാലോ കാണാം
വെളിച്ചം പീലികാള്‍ വിടര്‍ത്തുന്ന തീരം
മഞ്ഞുടുക്കും രജനി മന്ത്രരാഗധമനി
തരിച്ചുനിന്നിടും തുടുത്ത നിന്മേനി
എല്ലാരുമെല്ലാരും കണ്ടോട്ടെ
പുളകത്തിന്‍ പൂവുകള്‍ വിടര്‍ത്തീടും രാവില്‍
ചുള്ളികള്‍ കൂട്ടി തീകായന പൂരം
കിടുകിടുക്കും രജനി കിളുന്നു ശിശിര യുവതി
തരിച്ചുനിന്നിടും തുടുത്ത നിന്മേനി
എല്ലാരുമെല്ലാരും കണ്ടോട്ടെ
Published by the catalogue editor. Rights remain with the original creators.