1978 · song 3
Maniveenayumaay
Credits
- Singer
-
P Jayachandran
- Lyricist
- Bharanikkavu Sivakumar
- Composer
- Shyam
Lyrics
മണിവീണയുമായ് മധുഗാനവുമായ്
എന്റെ സുസ്മിത നീയെന്നരികിൽ വരൂ
ഹൃദയം നീ തരൂ നിൻ രാഗാർദ്രഭാവം എന്നെ ഉണർത്തിടട്ടേ
(മണിവീണയുമായ് ...)
വിടരും പൂവേ നിന്നുടെ നാണം
തുളുമ്പും നാടൻ ചേലയുമായി(2)
തനിച്ചുവരൂ നിന്നെ ഞാൻ
മാറോടു ചേർത്തു പുണർന്നിടാം
(മണിവീണയുമായ് ...)
യൗവനദാഹം നിന്നുടെ ഉള്ളിൽ
എഴുതും രേഖാചിത്രവുമായി (2)
അടുത്തുവരൂ നിന്നെ ഞാൻ
ആലോലമാട്ടി ഉറക്കീടാം
(മണിവീണയുമായ് ...)
മന്മഥരാഗം നിന്റെ ഞരമ്പിൽ നിറയ്ക്കും
ലീലാലഹരിയുമായി
പടർന്നു കേറും നിന്നെ ഞാൻ
ആലിംഗനത്താൽ മയക്കീടാം
(മണിവീണയുമായ് ...)
Published by the catalogue editor. Rights remain with the original creators.