Aniyathi poster

1955 · song 9

Poomarakkombathu

From Aniyathi

Credits

Singer
P Leela
Lyricist
Thirunayinaarkurichi Madhavan Nair
Composer
Br Lakshmanan

Lyrics

പൂമരക്കൊമ്പത്തു പൊന്‍പുലര്‍കാലത്തു പൊട്ടിവിടര്‍ന്നെഴും പൂക്കളേ പൊട്ടിവിടര്‍ന്നെഴും പൂക്കളേ  (പൂമരക്കൊമ്പത്തു. . . ) ഈമണ്ണില്‍ ഞെട്ടറ്റു വീണുപോയ് ഹാ നിങ്ങള്‍ ഇന്നെനിക്കൊപ്പമായ് തീര്‍ന്നല്ലൊ എന്നുയിര്‍ പോറ്റുവാന്‍ പോന്നല്ലോ പുതുമഞ്ഞില്‍ നീരാടി പുതുമകളില്‍ മിഴിമൂടി പുലര്‍കാറ്റില്‍ ചാഞ്ചാടി പോന്നു നാം (2) ഉലകിന്റെ മറിമായമറിയാതെയാവിണ്ണില്‍ ഉയരുവാന്‍ കൌതുകമാര്‍ന്നു നാം (പൂമരക്കൊമ്പത്തു. . . ) നിലതെറ്റി വീണുപോയെന്നാലും നിങ്ങളീ - നിലയിലും ധന്യരായ് തീരുന്നു ദേവന്റെ പാദത്തില്‍ സേവനം തേടുവാന്‍ ആ വിരിമാറത്തു ചേരുന്നു അഴകിന്റെ റാണിമാര്‍ നിങ്ങളാ മൌലിയില്‍ അണയുമ്പോള്‍ ദൂരെയീത്തോഴിതന്‍ അഴലൊന്നു മാറ്റുവാന്‍ വഴിയെന്ന ദേവനോ- ടര്‍ത്ഥിയ്ക്കുകില്ലയോ പൂക്കളേ അര്‍ത്ഥിയ്ക്കുകില്ലയോ പൂക്കളേ

Published by the catalogue editor. Rights remain with the original creators.