Beena poster

1978 · song 3

Oru Swapnathin

From Beena

Credits

Singer
P Susheela Vani Jairam
Lyricist
Appan Thachethu
Composer
Kannur Rajan

Lyrics

ഒരു സ്വപ്നത്തിൻ പവിഴദ്വീപിൽ ഒരു ഗാനത്തിൻ ചിറകിൽ (2) ഒരുമിച്ചൊരുമിച്ചൊഴുകും നമ്മൾ നിർവൃതിതൻ കതിർനാളങ്ങൾ ദാഹമോഹനാദങ്ങൾ (ഒരു സ്വപ്നത്തിൻ ....) ആയിരമായിരം ആലോലതാരകൾ മാടിവിളിയ്ക്കും നീലാകാശമേ (2) മാടിവിളിയ്ക്കും നീലാകാശമേ നിന്റെ രത്നവിതാനതലങ്ങളിൽ എന്നുമൊരുത്സവമേളം നമ്മൾക്കെന്നുമൊരാനന്ദതാളം (ഒരു സ്വപ്നത്തിൻ ....) അനുഭൂതികളുടെ ലഹരിലയങ്ങളിൽ അറിയാതലിയും നിമിഷങ്ങൾ (2) നമ്മളറിയാതലിയും നിമിഷങ്ങൾ ഒരു പൂവിതളിൽ മയങ്ങും മനസ്സിലെ മധുര വികാരതരംഗങ്ങൾ അതിലുണരും ജീവിതമോഹങ്ങൾ (ഒരു സ്വപ്നത്തിൻ ....)

Published by the catalogue editor. Rights remain with the original creators.