Avalude Ravukal poster

1978 · song 2

Raagendu Kiranangal

Credits

Singer
S Janaki
Lyricist
Bichu Thirumala
Composer
AT Ummer

Lyrics

ആ..ആഹഹഹാഹാ ആ.... രാകേന്ദു കിരണങ്ങൾ ഒളി വീശിയില്ല രജനീ കദംബങ്ങൾ മിഴി ചിമ്മിയില്ല മദനോത്സവങ്ങൾക്കു നിറമാല  ചാർത്തി മനവും തനുവും മരുഭൂമിയായി നിദ്രാവിഹീനങ്ങളല്ലോ എന്നും അവളുടെ രാവുകൾ- എന്നും അവളുടെ രാവുകൾ (രാകേന്ദു..) ആലംബമില്ലാത്ത നാളിൽ അവൾ പോലുമറിയാത്ത നേരം കാലം വന്നാ കന്നിപ്പൂവിൻ കരളിനുള്ളിൽ കളിയമ്പെയ്തു രാവിൻ നെഞ്ചിൽ  കോലം തുള്ളും രോമാഞ്ചമായവൾ മാറി  (രാകേന്ദു..) ആരോരുമറിയാതെ പാവം ആരെയോ ധ്യാനിച്ചു മൂകം കാലം വന്നാ പൂജാബിംബം കാണിക്കയായ് കാഴ്ച വെച്ചു നിർമ്മാല്യം കൊണ്ടാരാധിക്കാൻ ആകാതെയന്നവൾ നിന്നൂ  (രാകേന്ദു..)

Published by the catalogue editor. Rights remain with the original creators.