1978 · song 4

Vellathaamarayithalazhako

From Ahalya

Credits

Singer
KJ Yesudas
Lyricist
Bichu Thirumala
Composer
KJ Joy

Lyrics

വെള്ളത്താമര ഇതളഴകോ വെള്ളിത്തിങ്കൾ കതിരൊളിയോ അനിർവ്വചനീയമാം അസുലഭപുഷ്പമേ (2) ആരേകി ഇത്ര നല്ല പരിവേഷം നിനക്കാരോടുമെന്തിനിത്ര പരിഹാസം (വെള്ളത്താമര ഇതളഴകോ...) സ്വപ്നം മയങ്ങുന്ന നയനങ്ങളോ സംഗീതമുണരുന്നൊരധരങ്ങളോ പുരികക്കൊടിയോ കാർക്കൂന്തളമോ(2) നിന്നെ വിലാസിനിയാക്കി (2) (വെള്ളത്താമര ഇതളഴകോ...) ശിരസ്സിൽ നിന്നുതിരുന്നൊരളകങ്ങളോ മനസ്സിൽ വന്നുണരുന്ന പുളകങ്ങളോ നിറമാറിടമോ നീൾമിഴിമുനയോ (2) നിന്നെ മദാലസയാക്കി (2) (വെള്ളത്താമര ഇതളഴകോ...)

Published by the catalogue editor. Rights remain with the original creators.