1978 · song 3

Edanil Aadiyil

Credits

Singer
Karthikeyan
Lyricist
Mankombu Gopalakrishnan
Composer
G Devarajan

Lyrics

ഏദനിൽ ആദിയിൽ ആദവും ഹവ്വയും സ്തീ പുരുഷ വികാരത്തിൻ വിത്തിട്ടു ജന്മാന്തരങ്ങളായ്  ഒഴുകും വികാരം നമ്മുടെ ഹൃദയം നിറയെ വേരിട്ടു    കരളിലൊരുന്മാദം തളിർത്തു പൂത്തെങ്കിലും അവനിലൊരപൂർണ്ണഭാവം നിറഞ്ഞു നിന്നു (2‌) ആ ജീവിതത്തിൻ ധന്യതക്കവനിലെ വാരിയെല്ലിൻ നിന്നിണയെ നൽകി രാഗം ദിവ്യാനുരാഗം ഒഹൊഹൊ...ഓഹോ..ഓഹോ.. (ഏദനിൽ..)   അവളിൽ നിരന്തരമലിഞ്ഞു ചേർന്നെങ്കിലും അവനിലൊരന്തർദ്ദാഹം വിതുമ്പി നിന്നു (2) ഒരു സംഗമത്തിൻ സഫലതയ്ക്കായെന്നിൽ ഉണരുമാ ദാഹം നീ തീർത്തു മോഹം തീരാത്ത മോഹം  ഓഹോ..ഒഹൊഹൊഹോ...ഓഹൊ....(ഏദൻ..)

Published by the catalogue editor. Rights remain with the original creators.