1978 · song 1

Aadishilpi

Credits

Singer
KJ Yesudas
Lyricist
Mankombu Gopalakrishnan
Composer
G Devarajan

Lyrics

ആദിശില്പി കണ്ണീരിൽ കുഴച്ച് കളിമണ്ണിൽ മെനഞ്ഞൊരു രൂപം അബലയെന്നോതി അതിനു നൽകിയവൻ അഭിശപ്തമാമൊരു ജന്മം (ആദിശില്പി..)   ആദിമമനുഷ്യനും ആധുനിക മനുഷ്യനും അവളുടെ ജീവിതത്തിലൊരു പോലെ (2) അവളിൽ പുരുഷന്റെ ആവേശമൊക്കെയും അംഗലാവണ്യത്തിൽ മാത്രം (ആദി..)   അവളുടെ ചുറ്റും ചിറകടിച്ചു നിത്യം പുരുഷന്റെ കാമാർത്ത ഭാവം (2) കതിർമണ്ഡപത്തിലും ഗണികാലയത്തിലും സ്ത്രീയെ നിരന്തരമടിമയാക്കി പിന്നെ അവളുടെ ചേതനയെ അവഗണിച്ചൂ (ആദി..)

Published by the catalogue editor. Rights remain with the original creators.