1978 · song 4

Vanaraajamallikal

Credits

Singer
KJ Yesudas
Lyricist
Sreekumaran Thampi
Composer
MK Arjunan

Lyrics

വനരാജമല്ലികൾ വിടർന്നുവല്ലോ എൻ വരവർണ്ണിനിയെങ്ങോ മറഞ്ഞുവല്ലോ (2) ആമ്പൽപ്പൂങ്കന്യകളുറങ്ങിയല്ലോ(2) അജ്ഞാതസഖിയവൾ പിണങ്ങിയല്ലോ (വനരാജ...) ആ പവിഴാധരവസന്താഭകൾ ആരണ്യമുല്ലകൾ കവർന്നുവല്ലോ ആ കളമൊഴിയിലെ സ്വരം കവർന്നീ ആലോലക്കുരുവികൾ പാടിയല്ലോ അരുവീ തേനരുവീ നിൻ രാഗത്തിൻ ഉറവയാമോമനയെവിടെ എവിടെ...എവിടെ...എവിടെ...(വനരാജ...)  ആ പാദമുദ്രകൾക്കുമ്മ നൽകാൻ ആറ്റുവഞ്ചിപ്പൂക്കൾ കൊഴിഞ്ഞുവല്ലോ] ആനന്ദപ്പൊന്നുഷസ്സുണർന്നതു പോൽ ആരോമലാൾ മുന്നിലണഞ്ഞുവല്ലോ അലയും പൂന്തെന്നലേ നീ നുകർന്നൊരാ സുഗന്ധപൂഞ്ചായലെവിടെ എവിടെ...എവിടെ...എവിടെ...(വനരാജ...)

Published by the catalogue editor. Rights remain with the original creators.