1954 · song 12

Mazhayellaam Poyallo

From Snehaseema

Credits

Singer
Saroja Baby Lalitha
Lyricist
Abhayadev
Composer
V Dakshinamoorthy

Lyrics

മഴയെല്ലാം പോയല്ലൊ മരമെല്ലാം പൂത്തല്ലോ മാവിന്മേൽ പൊന്നൂഞ്ഞാലാടിയല്ലോ മലയാളമങ്കമാർ മയിലാഞ്ചിയിട്ടല്ലൊ മധുമാസഗാനങ്ങൾ പാടിയല്ലൊ പഞ്ചമം പാടുന്ന പൈങ്കിളിപ്പെണ്ണേ നിൻ പഞ്ചാരപ്പാട്ടൊന്നു പാടിയാട്ടെ നെഞ്ചം കുളിർക്കുന്ന കൊഞ്ചലു കേൾക്കട്റ്റെ പഞ്ചവർണ്ണപ്പെണ്ണെ പാടിയാട്ടെ --മഴയെല്ലാം.... കൂട്ടുവിട്ടു പോവതെന്തേ- കൂട്ടുകാരേ പാട്ടുകാരേ പൊയ്കവക്കിൽ പോയിരിക്കാം പൊന്നിലഞ്ഞിപ്പൂവിറുക്കാം പൊന്നിലഞ്ഞിപ്പൂമാല വേണോ മുല്ല പൂത്തുവരുമ്പോൾ-മുല്ല പൂത്തു നിറഞ്ഞുവരുമ്പോൽ പൊന്നിലഞ്ഞിമാലവേണ്ട -ഞങ്ങളാരും പോരുന്നില്ല

Published by the catalogue editor. Rights remain with the original creators.