1978 · song 3

Sandhyaa Pushpangal

Credits

Singer
KJ Yesudas
Lyricist
Sreekumaran Thampi
Composer
MK Arjunan

Lyrics

സന്ധ്യാപുഷ്പങ്ങൾ ദീപാരാധനാ മന്ത്രം കേട്ടുണർന്നു എന്റെ മനസ്സിലെ ശ്രീകോവിൽ മണികൾ നിന്റെ നാദം കേട്ടുണർന്നൂ അവിടെയുമിവിടെയുമാരാധനാ ദീപാരാധനാ  (സന്ധ്യാപുഷ്പങ്ങൾ...) കല്പന തന്നുടെ കനക ധ്വജത്തിലും കാത്തു കാത്തൊരു കൊടിയേറ്റം ചിത്തിര പൗർണ്ണമിയാറാട്ടു കൊണ്ടാടാൻ ക്ഷേത്രത്തിൽ കൊടിയേറ്റം അവിടെയുമിവിടെയും കൊടിയേറ്റം ഉത്സവക്കൊടിയേറ്റം  (സന്ധ്യാപുഷ്പങ്ങൾ...) സാവേരിരാഗത്തിൽ രൂപകതാളത്തിൽ തിര നെയ്യും നാദസ്വരം ഓർമ്മകൾ തന്നുടെ ഗാനസദസ്സിലും ഒഴുകുന്നു തകിലുമേളം അവിടെയുമിവിടെയും രാഗസുധ അനവദ്യ രാഗസുധ  (സന്ധ്യാപുഷ്പങ്ങൾ...)

Published by the catalogue editor. Rights remain with the original creators.