1978 · song 2

Madana Sopaanathil

Credits

Singer
Ambili Jency
Lyricist
Sreekumaran Thampi
Composer
MK Arjunan

Lyrics

മദനസോപാനത്തിൻ നർത്തകികൾ ഞങ്ങൾ മന്മഥനെഴുതിയ കീർത്തനങ്ങൾ(2) രതിയുടെ അധരത്തിൽ രാഗങ്ങളാകും(2) കൊതി കൊള്ളും മേനിയിൽ സർപ്പങ്ങളാകും കാമസർപ്പങ്ങളാകും (മദന..) മദം കൊണ്ട മധുവാണീ വാസവദത്ത തൻ മധുരാപുരി പെറ്റ മോഹിനി ഞാൻ വില്ല്വമംഗലത്തിൻ സല്ലാപസായൂജ്യം കല്ലോലിനി തോൽക്കും കാമിനി ഞാൻ കൈരളീ നന്ദിനി ഞാൻ (മദന....) കല തീർത്ത സ്വർഗ്ഗത്തിൻ നട കണ്ട കമ്പന്റെ തമിഴാം മലർ ചൂടും ദേവദാസി ചുറ്റമ്പലങ്ങളിൽ ശില്പങ്ങളായുറങ്ങും കല്പനകൾ കവർന്ന മോഹിനി ഞാൻ തമിഴക സുന്ദരി ഞാൻ (മദന...)

Published by the catalogue editor. Rights remain with the original creators.